മനാമ: ബഹ്റൈനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയും സാമ്പത്തിക വികസന ബോര്‍ഡും (ഇ.ഡി.ബി) സന്ദര്‍ശിച്ചു.
ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, മുംതലകത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മുംതലകത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് ബഹ്റൈന്‍ ധനകാര്യ മന്ത്രി അല്‍ ഹബ്സിക്ക് വിശദീകരിച്ചുകൊടുത്തു. ബഹ്റൈന്റെ വാഗ്ദാനമായ നിക്ഷേപ അവസരങ്ങള്‍, നിക്ഷേപകര്‍ക്കുള്ള രാജ്യത്തിന്റെ മത്സര നേട്ടങ്ങള്‍, ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം വളര്‍ത്താനുമുള്ള ഇ.ഡി.ബിയുടെ ശ്രമങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ഒരു അവതരണം ഇ.ഡി.ബിയില്‍ നടന്നു.
സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഏകോപനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സന്ദര്‍ശനവേളയില്‍ നടന്നു.
Trending
- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം

