മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെ മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്.ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും. അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
