മനാമ: ഉമ്മുല്‍ ഹസം പെട്രോള്പമ്പിലുണ്ടായ എണ്ണച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. സിവിൽ ഡിഫൻസ് ടീമുകളും ബഹ്റൈൻ പെട്രോളിയം കമ്പനിയും (ബാപ്കോ) തമ്മിലുള്ള സഹകരണത്തിലൂടെയാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ 8 വാഹനങ്ങളും 27 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
പൊതു സുരക്ഷാ മേധാവി ലഫ്. ജനറൽ താരിഖ് അൽ ഹസ്സൻ ഉം അൽ ഹസ്സനിലെ ജുഫെയർ ഇന്ധന സ്റ്റേഷനിൽ പെട്രോൾ ചോർന്ന സ്ഥലത്ത് പരിശോധ നടത്തി. സ്ഥലം സുരക്ഷിതമാക്കുന്നതും സ്റ്റേഷനും സമീപ പ്രദേശങ്ങളും ഭാഗികമായും താൽക്കാലികമായും ഒഴിപ്പിക്കുന്നതുൾപ്പെടെ സുരക്ഷാ നടപടിക്രമങ്ങൾസ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.