
മനാമ: ബഹ്റൈനില്‍ 2026 ഏപ്രില്‍ 13 മുതല്‍ 15 വരെ ലോക എണ്ണ ശുദ്ധീകരണ ഉച്ചകോടി നടക്കും. ബാപ്കോ റിഫൈനിംഗുമായി സഹകരിച്ച് ബഹ്റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രാലയമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വേള്‍ഡ് റിഫൈനിംഗ് അസോസിയേഷന് സംഘടിപ്പിച്ച യൂറോപ്യന്‍ റിഫൈനിംഗ് ടെക്നോളജി കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, ബഹ്റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് വ്യവസായത്തിലെ ഒരു മുന്‍നിര പരിപാടിയായിരിക്കുമിത്. ലോകമെമ്പാടുമുള്ള വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും.


