ഹൂസ്റ്റൺ :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ അമേരിക്കയിൽ നോർത്തേൺ, സതേൺ,വെസ്റ്റേൺ, റീജിയനുകളിൽ ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ പ്രവർത്തനം നടത്തിവരുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക്) സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കരുത്തയായ സ്ഥാനാർഥി ഉമാ തോമസ് എന്നിവർ സ മ്മേളനത്തിൽ പങ്കെടുക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു .
സൂം ഐഡി : 889 9810 8930
പാസ്സ്കോഡ് : 1234
അമേരിക്കയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന ഒഐസിസി യു എസ്എ നാഷണൽ കമ്മിറ്റിയാണ് സമ്മേളനത്തിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നത്. സമ്മേളത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു .
കൂടുതൽ വിവരങ്ങൾക്ക് : ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291 9721
ജീമോൻ റാന്നി(ജനറൽ സെക്രട്ടറി) – 407 718 4805
സന്തോഷ് എബ്രഹാം (ട്രഷറർ) – 215 605 6914
റിപ്പോർട്ട്: പി പി ചെറിയാൻ