ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി നാലാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം 5:30 യ്ക്ക് നടത്തപ്പെടും.
സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459)
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 240 ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ആയി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനം ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകും
1950 ജനുവരി 26 നു ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിൽ നിന്നും 1947 ഓഗസ്റ്റ് 15 സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കി സ്വതന്ത്ര റിപ്പബ്ലിക് ആയി ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഭാരതീയരുടെ അഭിമാനം കാത്തു സൂക്ഷിച്ച നിമിഷത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് റിപ്പബ്ലിക് ദിനം.
ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒഐസിസി ദേശീയ ഭാരവാഹികളായ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവരോടൊപ്പം റീജിയണൽ, ചാപ്റ്റർ നേതാക്കളും മറ്റ് സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും. ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് വാവച്ചൻ മത്തായി (പ്രസിഡന്റ്): 832 468 3322 ,ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432 തോമസ് വർക്കി ( ട്രഷറർ) : 281 701 3220 എന്നിവരുമായി ബന്ധപ്പെടുക.