മനാമ: കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക് നിവേദനം സമർപ്പിച്ചു. ആയിരകണക്കിന് മലയാളി പ്രവാസികളാണ് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. വരാൻ കഴിഞ്ഞവർക്ക് തന്നെ ഭീമമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിലാണ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സൈനബ് അബ്ദുൽ അമീർ എം.പി യെ സന്ദർശിച്ചു നിവേദനം സമർപ്പിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് , ഐടി സെക്രട്ടറി നിജിൽ എന്നിവർ എം.പി യുടെ ശ്രദ്ധയിൽ പെടുത്തി . ഈ വിഷയത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമെന്ന് എം.പി ഉറപ്പു നൽകിയതായി രാജു കല്ലുംപുറം പറഞ്ഞു . കൂടാതെ കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് എം.പിയോട് ചർച്ചയിൽ നേതാക്കൾ അഭ്യർത്ഥിച്ചു.