മനാമ: ബഹ്റൈനിലെ പ്രമുഖ ഫിൻടെക് സേവനദാതാക്കളായ ബെനിഫിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ബെനിഫിറ്റ് അധികൃതർ വ്യക്തമാക്കി. അതേസമയം ബെനിഫിറ്റിന്റേതെന്ന രീതിയിൽ ഫോണിലേയ്ക്ക് വരുന്ന വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഇവർ നൽകിയിട്ടുണ്ട്.
പാസ് വേർഡുകൾ അടക്കമുള്ള കാര്യങ്ങൾ ചോദിച്ച് വരുന്ന കോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും വാട്സ്പ്പ് അടക്കമുള്ള ആപ്ലിക്കേഷനിലൂടെ ബെനിഫിറ്റിന്റെ പേരിൽ നൽകുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ബെനിഫിറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.