
മനാമ: മനുഷ്യക്കടത്തിന് ഇരകളായവരെ സഹായിക്കാന്‍ ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴില്‍ ഒരു പ്രത്യേക ഓഫീസ് തുറന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ്, ഇരകള്‍ക്ക് മൊഴി നല്‍കുന്നതിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കുട്ടികള്‍ക്കായി ഒരു പ്രത്യേക ഇടവുമുണ്ട്. അന്വേഷണം മുതല്‍ പ്രോസിക്യൂഷന് വരെ ജുഡീഷ്യല്‍ അധികാരികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഫോറന്‍സിക് മീഡിയ ഡിവിഷന് തുടര്‍ച്ചയായ ബോധവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോട്ട്ലൈന്‍ 555, ഓപ്പറേഷന്‍സ് റൂം 999, അല്ലെങ്കില്‍ 555@interior.gov.bh എന്ന ഇമെയില്‍ വിലാസം എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അറിയിക്കുന്ന വിവരങ്ങള്‍ക്ക് പൂര്‍ണ്ണ രഹസ്യാത്മകതഉറപ്പുനല്കും.
