മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി മനാമയിൽ സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്റൈൻ’ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഒഡീഷ സ്റ്റാൾ

എംബസിയുടെ ക്ഷണപ്രകാരം 19 ഇന്ത്യൻ സംഘടനകൾ പങ്കെടുത്തു. ഇതിന്റെ ഭാഗമായാണ് ബഹ്റൈൻ ഒഡിയ സമാജം ഒഡീഷ സ്റ്റാൾ ഒരുക്കിയത്.

ഒഡിയ സമാജത്തിലെ കുട്ടികൾ അവതരിപ്പിച്ച സംബൽപുരി നൃത്തമായിരുന്നു സാംസ്കാരിക പരിപാടിയുടെ പ്രധാന ആകർഷണം.
മൃണയനി നായക്, ആരാധ്യ ജെന, ഗുഞ്ജൻ പാൽ, അരീന മൊഹന്തി, ആയുഷി ഡാഷ്, ശിവനാശി നായക് എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.

സാംസ്കാരിക പരിപാടികൾക്ക് പുറമെ, ഒഡീഷയിൽ നിന്നുള്ള വിവിധ കരകൗശല വസ്തുക്കൾ, ഗോത്രവർഗ ഉൽപ്പന്നങ്ങൾ, പരമ്പരാഗത തുണിത്തരങ്ങൾ, കൈത്തറി എന്നിവ പ്രദർശിപ്പിക്കുന്ന മനോഹരമായ ഒഡീഷ സ്റ്റാളും ഉണ്ടായിരുന്നു.


പ്രഭാകർ പാധി (പ്രസിഡൻ്റ്), പി.ഡി. റോയ് (ട്രഷറർ), ശന്തനു സേനാപതി, (ജനറൽ സെക്രട്ടറി), ശാരദ പ്രസാദ് പട്നായിക് (ജോയിൻ്റ് സെക്രട്ടറി), അമ്രേഷ് പാണ്ഡ (സ്പോർട്സ് സെക്രട്ടറി), അമർനാഥ് സുബുധി (പബ്ലിക് റിലേഷൻസ് സെക്രട്ടറി), അങ്കിതാ നായക് (സാംസ്കാരിക സെക്രട്ടറി), സൌമ്യദർശി ദാഷ് (മുൻ ജനറൽ സെക്രട്ടറി), കരുണാകർ നായക് (അംഗം) എന്നിവരായിരുന്നു സ്റ്റാളിൻ്റെ പ്രധാന സംഘാടകർ.

ഒഡിയ സമാജത്തിലെ നിരവധി അംഗങ്ങൾ പരിപാടി ആസ്വദിക്കാനെത്തി. സമാപനച്ചടങ്ങിൽ പ്രഭാകർ പാധി നന്ദി പറഞ്ഞു.