
മനാമ: ഓണ്‍ലൈനില്‍ പൊതു മാന്യതയ്ക്കും മനുഷ്യത്വത്തിനുമെതിരായ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കുറ്റത്തിന് ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍.
അഴിമതി, സാമ്പത്തിക- ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടുന്നതിന് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തന്റെ ഫോളോവര്മാരില്നിന്ന് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നല്കി. പ്രതി ഇപ്പോള്‍ ജയിലിലാണ്. അന്വേഷണംതുടരുകയാണ്.
