
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന് ലോവര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു.
പൊതുസദാചാര ലംഘനം, അശ്ലീല പ്രദര്‍ശനം, പൊതു ഇടങ്ങളില്‍ അസഭ്യ പദങ്ങള്‍ പ്രയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇയാളുടെ ഫോണ്‍ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇയാളുടെ പോസ്റ്റുകള്‍ സംബന്ധിച്ച് ഒരു ബഹ്റൈന്‍ പൗരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്.


