വാഷിംഗ്ടണ്‍ ഡി.സി: 2017 ല്‍ വൈറ്റ് ഹൗസ് വിട്ടശേഷം ഏപ്രില്‍ 5ന് ചൊവ്വാഴ്ച പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍. അഫോഡബള്‍ കെയര്‍ ആക്ടിന്റെ((Afordable Care Act) ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ എത്തിയത്.
2010 ല്‍ ഒബാമ തുടങ്ങി വെച്ച എ.സി.എ.യുടെ കുറേക്കൂടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയ നിയമം ജൊബൈഡന് എക്സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവെക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്. പ്രസിഡന്റ് ബൈഡനും, കമലാഹാരിസും വൈറ്റ് ഹൗസില്‍ എത്തിചേര്‍ന്ന ഒബാമയെ സ്വീകരിച്ചു. ‘മിസ്റ്റര്‍ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക്, സ്വാഗതം ‘ പഴയ നല്ലകാലത്തെകുറിച്ചുള്ള ഓര്‍മ്മകളിലേക്ക് സ്വാഗതം എന്നാണ് ഒബാമയെ അഭിസംബോധന ചെയ്ത് ബൈഡന് പറഞ്ഞു.
ഒബാമ ബൈഡനെ ആലിംഗനം ചെയ്യുകയും, ഷെയ്ക്ക് ഹാന്‍ഡു നല്‍കുകയും ചെയ്തപ്പോള്‍, സമീപത്തു ആയിരുന്ന കമല ഹാരിസിനെ ഗൗനിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഒബാമ തമാശയായി ബൈഡനെ അഭിസംബോധന ചെയ്തതു വൈസ് പ്രസിഡന്റ് എന്നാണ്. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്.
28 കോണ്‍ഗ്രസ് അംഗങ്ങള്‍, നാന്‍സി പെലോസി, ചീഫ് വിപ് ജിം ക്ലെസേണ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.