
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മെഡിക്കല്‍ സെന്ററുകളും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. പരിപാടിയില്‍ ഷിഫ അല്‍ ജസീറയിലെ നഴ്സ്മാരെ പ്രത്യേക മെമന്റോ നല്കി ആദരിച്ചു. നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി- നഴ്സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ നഴ്സസ് ദിനാഘോഷം.

ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന നഴ്സും ഒടി, പെി അഡ്മിനിസ്ട്രറുമായ റേയ്ച്ചല്‍ ബാബു നഴ്സസ് ദിന സന്ദേശം നല്കി. കണ്‍സള്‍ട്ടന്റ് സര്ജന് സുല്‍ഫീക്കര്‍ അലി, സപെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഡോ. ബിന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്സുമാര്‍ മെഴുകുതിരിയുമായി പ്രതിജ്ഞയെടുത്തു. മായാ അജയന് പ്രതജ്ഞ ചൊല്ലിക്കൊടുത്തു. കേക്ക് കട്ടിംഗും റാഫിള്‍ ഡ്രോയും അരങ്ങേറി. റാഫിള്‍ ഡ്രോയില്‍ ഷബ്ന നസീറിന് ഒന്നാം സമ്മനവും രേഷ്മക്ക് രണ്ടാം സമ്മാനവും ലിന്‍സി ചെറിയാന് മൂന്നാം സമ്മാനവും ലഭിച്ചു. സ്പെഷ്യലിസ്റ്റ് പീഡീയാട്രീഷ്യന്‍ ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗാനം ആലപിച്ചു. ആന്‍സി അച്ചന്‍കുഞ്ഞ് അവതാരികയായി. സമ്മാനങ്ങളും മെന്റോയും ഡോക്ടര്‍മാരും അഡ്മിന് ജീവനക്കാരും സമ്മാനിച്ചു.
ഹമദ് ടൗണ്‍ ഹമലയിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന നഴ്സ് ദിനാഘോഷത്തില്‍ ഇഎന്‍ടി സപെഷ്യലിസ്റ്റ് ഡോ ഫാത്തിമ, സെപ്ഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന് ഡോ ബിജു മോസസ്, സപെഷ്യലിസ്റ്റ് സര്ജന് ഡോ കമലകണ്ണന്, സ്പഷ്യലിസ്റ്റ് റോഡിയോളജിസ്റ്റ് ഡോ ബെറ്റി, ഡോ ജസിയ, ഡോ ഇമ്രാന്, ഡോ സൈനബ് എന്നിവര്‍ സംസാരിച്ചു. അഷ്ന മോള് ആസാദ് (നഴ്സിംഗ് ഹെഡ്) സ്വാഗതം പറഞ്ഞു. നഴ്സുമാര്‍ക്ക് മെമന്റോ സമ്മാനിച്ചു. പ്രതജ്ഞ എടുക്കലും കേക്ക് മുറിക്കലും നടന്നു. മുഹമ്മദ് ഡാനിയേല്‍, സ്റ്റെഫി വില്‍സണ്‍ എന്നിവര്‍ അവതാരകരായി.
