കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സായിരുന്നു. ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 11.30ന് മരിച്ചു. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Trending
- ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിന് പിടി വീഴും: റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സലുകളിലും ലഗേജുകളിലും കർശന പരിശോധന
- രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശ വിഡിയോ: വനിതാ മാധ്യമപ്രവർത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു
- ബഹ്റൈനില്‍ ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം വഴി 23 പുതിയ നിക്ഷേപ അവസരങ്ങള്‍
- തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി; വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി പിടിയിൽ
- ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ 14 ന് എത്തും
- കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയില്‍ പിഴയെന്ന് പരാതി
- വോയിസ് ഓഫ് ട്രിവാഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ സംഘടിപ്പിക്കുന്നു
- ബഹ്റൈനില്‍ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ വിദ്യാലയ അവധിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം