തിരുവനന്തപ്പുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരൻ്റെ മർദ്ദനം. 28-ാം വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സായ പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കെ.ജി.എൻ.യു സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം അനസ് അറിയിച്ചു.