
മനാമ: ബഹ്റൈനില്‍ നഴ്സറികളും കിന്‍ഡര്‍ഗാര്‍ട്ടനുകളും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള സ്കൂളുകളും ഏപ്രില്‍ അഞ്ചു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം, മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ പഠനം തുടരും.
ഏപ്രില്‍ 5 മുതല്‍ മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് കുട്ടികളെ നഴ്സറികളിലേക്കും കിന്ഡര്ഗാര്ട്ടനുകളിലേക്കും പ്രത്യേക പരിഗണനാ സ്കൂളുകളിലേക്കും അയയ്ക്കാമെന്ന് മന്ത്രാലയം അറിയിച്ചു.


