ന്യൂഡൽഹി: രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 45.6 കോടി പിന്നിട്ടു. ഇന്ന് രാവിലെ 8 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 54,50,378 സെഷനുകളിലൂടെ ആകെ 45,60,33,754 വാക്സിന് ഡോസ് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51,83,180 ഡോസ് വാക്സിന് നല്കി.
ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,02,98,871
രണ്ടാം ഡോസ് 77,94,788
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,79,23,328
രണ്ടാം ഡോസ് 1,11,57,062
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 14,95,34,704
രണ്ടാം ഡോസ് 76,78,805
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 10,37,58,165
രണ്ടാം ഡോസ് 3,75,98,059
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 7,46,25,671
രണ്ടാം ഡോസ് 3,56,64,301
ആകെ 45,60,33,754
ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്താകെ ഇതുവരെ 3,07,43,972 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,360 പേര് സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 97.38% ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,230 പേര്‍ക്കാണ്.
തുടര്‍ച്ചയായ 33-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,05,155 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.28% മാത്രമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,16,277 പരിശോധനകള്‍ നടത്തി. ആകെ 46 കോടിയിലേറെ (46,46,50,723) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.43 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.44 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 53-ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.
