ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കരായ രണ്ടുപേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി തച്ചക്കോട് കൊച്ചുമേലതിൽവീട്ടിൽ കെ.എസ്. കോശി (54), തച്ചക്കോട് രമ്യാഭവനിൽ രവി (57) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ ടെറസിന് മുകളിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ പോയ പെൺകുട്ടിക്കുനേരെ മദ്യലഹരിയിൽ കോശിയും സുഹൃത്ത് രവിയും നഗ്നത പ്രദർശിപ്പിച്ചതായാണ് കേസ്.
പൊലീസിൽ പരാതിനൽകുകയും പ്രതികൾ നഗ്നതാപ്രദർശനം നടത്തിയത് മൊബൈലിൽ പകർത്തി പൊലീസിന് കൈമാറുകയും ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂയപ്പള്ളി സിഐ ഷാജിമോൻ, എസ്ഐമാരായ രജനീഷ്, അനിൽകുമാർ, ചന്ദ്രകുമാർ, സജി ജോൺ, സി.പി.ഒ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.