പെരുമ്പാവൂര്‍: റോഡിലൂടെ നടന്നുപോയ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മുടിക്കല്‍ കൂനന്‍പറമ്പ് വീട്ടില്‍ അജാസി (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര-തുരുത്തിപ്ലി റോഡിലൂടെ ജോലിക്കായി നടന്നുപോയ യുവതിക്കു നേരെയാണ് സ്കൂട്ടറിലെത്തിയ പ്രതി വാഹനംനിര്‍ത്തി നഗ്നതാപ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കി. ബസില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്.ഐ. റിന്‍സ് എം. തോമസ്, എ.എസ്.ഐ.മാരായ പി.എ. അബ്ദുല്‍ മനാഫ്, എ.കെ. സലിം, ദീപാമോള്‍, സി.പി.ഒ. കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Trending
- മകന്റെ സുഹൃത്തായ 14കാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് കേസ്
- റഷ്യ- ഉക്രെയ്ന് സമാധാനത്തിനുള്ള യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ ആര്.എച്ച്.എഫ്. വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു
- നാസര്‍ ബിന്‍ ഹമദ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അല്‍ ഹിദായ അല്‍ ഖലീഫിയ സ്കൂളിന് കിരീടം
- കുവൈത്ത് ദേശീയ ദിനം ആഘോഷിച്ച് ബഹ്റൈന്‍; എങ്ങും നീല പ്രകാശം
- ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക സ്റ്റീവി അവാര്‍ഡ്
- വെബ് ഉച്ചകോടി 2025ല്‍ തംകീന്‍ 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു