തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ വില്ലേജ് ഓഫീസറെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഷിജുകുമാർ എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി പട്ടം പ്ലാമൂട്ടിലായിരുന്നു സംഭവം. വിദ്യാർത്ഥിനികൾ ബഹളംവച്ചയോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിയിരുന്നു.അടുത്തിടെ നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. രാത്രി 10.30ഓടെ കോട്ടൺഹിൽ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുരാജിനെ അറസ്റ്റുചെയ്തത്.
Trending
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
- ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ് റൈനിൽ
- ‘യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലുള്ളതാണ്’; ‘ഇന്ത്യ’ ബന്ധം ഉപേക്ഷിച്ച് എഎപി
- സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു
- ക്ഷേമപെന്ഷന് കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവന്‍കുട്ടി