മനാമ: ബഹ്റൈനിൽ നാഷണൽ പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് റെസിഡൻസ് പെർമിറ്റുകൾക്കായി ഫീസ് ഈടാക്കാൻ ആരംഭിച്ചു. റെസിഡൻസ് പെർമിറ്റുകൾ റദ്ദാക്കുന്നതിനും പുതുക്കുന്നതിനും ജനുവരി 1 മുതലാണ് എൻ.പി.ആർ.എ ഫീസ് ഈടാക്കി തുടങ്ങിയത്. എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഉപഭോക്താക്കൾ നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
2020 ഡിസംബർ 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. ഇളവ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ നീക്കം. 2021 ജനുവരി 21 വരെ സന്ദർശന വിസകൾ സാധുവായിരിക്കുമെന്ന് എൻപിആർഎ അറിയിച്ചു. ഇ-ഗവണ്മെന്റ് പോര്‍ട്ടലിലൂടെയോ എന്‍.പി.ആര്.എ ഓഫിസുകള്‍ വഴിയോ സന്ദര്‍ശക വിസകള്‍ പുതുക്കാം.