മനാമ: ബഹ്റൈനിൽ യന്ത്രികവും സൗജന്യവുമായി സന്ദർശക വിസ കാലാവധി നീട്ടിനൽകുന്നത് അവസാനിപ്പിക്കുന്നതായി നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA) പ്രഖ്യാപിച്ചു. പുതുക്കുന്നതിന് ജനുവരി 22 മുതൽ ഫീസ് ഈടാക്കുന്നത് പുനഃരാരംഭിക്കുമെന്നും എൻ.പി.ആർ.എ കൂട്ടിച്ചേർത്തു.
കോവിഡ്-19 പകർച്ചവ്യാധിയുടെ ഫലമായി വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് സന്ദർശകരുടെ സ്ഥിതി കണക്കിലെടുത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 2020 ഏപ്രിൽ 21 മുതൽ ഗ്രേസ് പിരീഡ് ആരംഭിച്ചത്.
സന്ദർശകർക്ക് www.bahrain.bh വഴി വിസ നീട്ടുന്നതിനായി അപേക്ഷിക്കാവുന്നതാണ്. സ്കിപ്ലിനോ ആപ്പ് വഴി അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്ത ശേഷം സതേൺ ഗവർണറേറ്റ് പോലീസിനടുത്തുള്ള ഈസ ടൗൺ ഓഫീസിലോ മുഹർറാഖ് സെക്യൂരിറ്റി കോംപ്ലക്സിലെ ഏതെങ്കിലും സേവന കേന്ദ്രങ്ങളോ സന്ദർശിച്ചും അപേക്ഷകൾ നൽകാം.