മനാമ: നാഷണൽ, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) 68 രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺ-അറൈവൽ വിസ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തറിലെ പൗരന്മാരും താമസക്കാരും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ താമസക്കാർക്ക് ഓൺ-അറൈവൽ വിസകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, www.evisa.gov.bh- എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


