
മനാമ: ക്യപിറ്റൽ മുനിസിപ്പൽ കൗൺസിൽ അനധികൃത നിർമാണം നടത്തിയ 37 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി. സീഫിലും ജുഫൈറിലും അനുമതിയില്ലാതെ ചുമർ പണിയുകയും സ്റ്റോറാക്കി മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താമസസ്ഥലമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഭാഗം ഒരു കാരണവശാലും സ്റ്റോറായി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. സ്റ്റോറിന് പ്രത്യേക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും അധികൃതരിൽനിന്നുളള അനുമതി വാങ്ങുകയും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെ സ്റ്റോറാക്കി മാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
