ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ എ ആര് റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നല്കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്.പതിഫലം കിട്ടിയ 3.5 കോടി രൂപ എ ആര് റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ടു നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്.


