തിരുവനന്തപുരം: കുറഞ്ഞ ദിവസത്തിനിടെ വലിയ വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം രോഗികൾ ഉണ്ടായി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കും.
മാസ്ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവാഹത്തിന് അൻപത് പേർക്കാണ് പങ്കെടുക്കാൻ അനുവാദം നൽകിയിരിക്കുന്നത്. സംസ്കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക