പാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കെ.വി ജയപാലൻ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറല്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കാണിച്ച് സുഹൃത്തുക്കൾക്ക് കത്തെഴുതിയ ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് കെ.വി.ജയപാലൻ. ആറാം തീയതിയാണ് അദ്ദേഹം ഈ കുറിപ്പ് സുഹൃത്തുക്കൾക്ക് അയച്ചത്. പിന്നീട് ഏഴാം തീയതിയാണ് ഇയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വന്തം അമ്മയെ തിരിച്ചറിയാനും മതിയായ പരിരക്ഷയും പരിഗണനയും നൽകാൻ കഴിയാത്തതുമായ ഒരു ജീവിതം ആത്മഹത്യാപരമാണെന്ന സന്ദേശത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ ആത്മഹത്യയിലൂടെ അഭ്യർത്ഥിക്കുന്നുവെന്നും കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.