കറികളിലും മറ്റും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഉത്തമ ഔഷധമാണെന്ന് ഗവേഷകർ.
പല്ലുവേദന, പല്ലുകളിലെ കറ, കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഗ്രാമ്പൂ കടിച്ചുപിടിക്കുകയോ, അതിന്റെ ലേപനം പുരട്ടുകയോ ചെയ്യാറുണ്ട്. ഗ്രാമ്പൂ ഓയിലിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവക്ക് വായിലെ കീടാണുക്കളെ ഇല്ലാതാക്കാൻ കഴിവുള്ളതിനാൽ വേദനക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം വായിലെ ദുർഗന്ധം, വായ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങളും ഇല്ലാതാകുന്നു.
ആവി പിടിക്കുമ്പോൾ അതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർക്കുന്നത് തലയിലും മറ്റും അടിഞ്ഞിരിക്കുന്ന കഫം ഇളക്കി കളയുന്നുവെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഒന്നോ രണ്ടോ ഗ്രാമ്പൂ വീതം നിത്യവും ഉപയോഗിക്കുന്നതാണ് നല്ലത്. സാവധാനം ചവച്ച് ഇതിന്റെ നീര് കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താനും കഴിയും.