അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി മുൻഗണന നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ കാനഡയും ഇന്ത്യയുമായി സമീപകാലത്ത് നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ വിദ്യാർത്ഥികളുടെ പ്രവേശനത്തെയും ബാധിച്ചിരുന്നു, . 2023 ജൂലായ് മുതൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ എണ്ണത്തിൽ 40 തമാനം ഇടിവുണ്ടായതയാണ് റിപ്പോർട്ട് 2002 ജൂലായ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കാനഡ ഇന്ത്യക്കാരുടെ 1. 46 ലക്ഷം സ്റ്റഡി പെർമിറ്റ് അപേക്ഷകളാണ് കൈകാര്യം ചെയ്തത്.എന്നാൽ 2023ൽ ഇതേ കാലയളവിൽ ഇത് 87000 ആയാണ് കുറഞ്ഞത്. 40 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് ഓൺലൈൻ പ്ലാറ്റ്ഫോം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്നത് വർദ്ധിപ്പിക്കാൻ കാനഡ ശ്രമം തുടരുന്നതിനിടെയാണ് അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് കാനഡ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ വർഷം മുതൽ കാനഡയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ ജീവിതച്ചെലവിനായി തങ്ങളുടെ അക്കൗണ്ടിൽ 20635 ഡോളർ അഥവാ 12.66 ലക്ഷം കാണിക്കേണ്ടതായിട്ടുണ്ട്. . നേരത്തെ 6.13 ലക്ഷം രൂപ കാണിച്ചാൽ മതിയായിരുന്നു. ഇതാണ് ഒറ്റയടിക്ക് ഇരട്ടിയാക്കിയത്. ഇതിന് പുറമെ വിദ്യാർത്ഥികളുടെ താമസ സൗകര്യങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും ഉയർന്ന ജീവിതചെലവും പ്രവേശനത്തെ ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കാനഡയിലെ വിദേശവിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ കാനഡയിൽ പഠിക്കുന്ന 8,00,000 വിദേശ വിദ്യാർത്ഥികളിൽ 3.20,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ 70 ശതമാനത്തോളം വിദ്യാർത്ഥികൾ പഞ്ചാബിൽ നിന്നുള്ളവരാണ്.