തിരുവനന്തപുരം: വിദേശത്തേക്ക് നോര്‍ക്ക റൂട്ട്സ് വഴി നടത്തുന്ന റിക്രൂട്ടമെന്റുകളില്‍ നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുന്നുള്ളുവെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.ഖത്തറിലെ ബിര്‍ള പബ്ലിക് സ്കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നടക്കുന്ന അധ്യാപക-അനധ്യാപക നിയമങ്ങളിലേക്ക് അപേക്ഷി സമര്‍പ്പിക്കുന്നതിനായി ചില വ്യാജ വെബ്്സൈറ്റ് വിലാസങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഈ അറിയിപ്പ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമെയുള്ള വെബ്സൈറ്റുകളിലോ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കുകളിലോ സ്വന്തം വിശദാംശങ്ങളും അപേക്ഷകളും സമര്‍പ്പിച്ച് വഞ്ചിതരാവാതിരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. നോര്‍ക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റുകള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനോ ഇന്റര്‍വ്യൂ നടത്തുന്നതിനോ ഏതെങ്കിലുംതരത്തിലെ ഫീസ് ഇടാക്കുന്നതിനോ മറ്റൊരു ഏജന്‍സിയെയും നോര്‍ക്ക ചുമതലപ്പെടുത്തിയിട്ടില്ല.