
മനാമ: ഓഗസ്റ്റ് 31ന് നടന്ന ടി.സി.എസ്. സിഡ്നി മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്റൈനി വനിതയായി നൂര്‍ അല്‍ ഹുലൈബി.
42.195 കിലോമീറ്റര്‍ ദൂരം മുഴുവന്‍ നൂര്‍ പിന്നിട്ടു. ആദ്യ വര്‍ഷത്തില്‍ തന്നെ മാരത്തണ്‍ പൂര്‍ത്തിയാക്കിയതോടെ അവര്‍ വ്യക്തിഗത റെക്കോര്‍ഡ് സ്ഥാപിച്ചു. അന്താരാഷ്ട്ര അത്ലറ്റിക്സില് ബഹ്റൈന്റെ വര്‍ധിച്ചുവരുന്ന സാന്നിധ്യം അടയാളപ്പെടുത്തുന്നതായി അവരുടെ പ്രകടനം.
