തിരുവനന്തപുരം: സിഎം അറ്റ് കാമ്പസ് പരിപാടിയില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിഎം അറ്റ് കാമ്പസിന്റെ സമാപന വേദിയിലാണ് വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കറുത്ത മാസ്ക്ക് പാടില്ലെന്ന പ്രചാരണം തെറ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ ഒരു നിര്‍ദ്ദേശം ആരും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-13-feb-2021/
വിദ്യാര്‍ത്ഥികള്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് മാധ്യമങ്ങളെ ആദ്യ പരിപാടി മുതല്‍ വിലക്കിയിരുന്നു. ഇന്നലെ മാത്രം സ്വീകരിച്ച നടപടി അല്ലെങ്കിലും ചിലര്‍ പുതിയ സംഭവമെന്ന രീതിയില്‍ വാര്‍ത്തയാക്കിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.
സമാപന വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുന്‍പ് തന്നെ സര്‍വകലാശാല കവാടം പ്രതിഷേധ വേദിയായി. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ലാത്തിവീശി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് – തൃശൂര്‍ ദേശീയ പതായില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.