കൊല്ലം: കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായുള്ള അമ്മ വീട് ഗ്രന്ഥശാലയ്ക്ക് എൻ. കെ പ്രേമചന്ദ്രൻ എം. പിയുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഗ്രന്ഥശാല മന്ദിരത്തിന്റെ ശീലാസ്ഥാപനകർമ്മം എൻ. കെ പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എസ് വിജകുമാരൻ പിള്ള അധ്യക്ഷത വഹിച്ചു, ഗ്രന്ഥശാല പ്രസിഡന്റ് പി. എസ് സുരാജ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രേസിഡന്റ് എം. മനോജ്കുമാർ, വാർഡ് മെമ്പർ ജെ. എം. മർഫി, ട്രസ്റ്റ് സെക്രട്ടറി ജി. പ്രകാശ്, സുരേഷ്ബാബു, താജുദീൻ, കുഞ്ഞുകൃഷ്ണപിള്ള, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കടയ്ക്കലിലെയും പരിസര പ്രദേശങ്ങളിലും ജീവ കാരുണ്യ പ്രവർത്തനവും, സാന്ത്വന പരിചരണം അടക്കം മാതൃകപരമായി ചെയ്യുന്ന സംഘടയാണ്, അമ്മ ട്രസ്റ്റ്. താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും എല്ലാ ദിവസവും കഞ്ഞി വിതരണം ചെയ്തു വരുന്നു.
കൂടാതെ പാലിയേറ്റീവ് വാർഡിലേക്ക് അത്താഴം എത്തിക്കുന്ന പ്രവർത്തനവും വർഷങ്ങളായി ഏറ്റെടുത്ത് നടത്തി വരുന്നുബഹുമാനപ്പെട്ട എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.