ന്യൂഡൽഹി: കോവിഡ് കാലത്തും, കോവിഡാനന്തര കാലത്തും, ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയും കാരുണ്യ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത ഫോമയെ ലോക മലയാളി സംഘടനകൾ മാതൃകയാക്കണമെന്ന് കൊല്ലം എം.പി.യും, മുൻ ജലസേചന വകുപ്പ് മന്ത്രിയുമായ എൻ.കെ.പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഫോമാ രാജ്യാന്തര കുടുംബ സംഗമത്തിന്റെ ഷിക്കാഗൊ മേഖലയിലെ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രൻ. ഫോമാ കേരളത്തിൽ കോവിഡിന് മുൻപും, കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ജനസേവന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ, അങ്കമാലി എം.എൽ.എ റോജി.എം.ജോൺ മനോരമ വാർത്ത ചാനൽ പ്രതിനിധി ജോണി ലൂക്കോസ്, നിഷ പുരുഷോത്തമൻ, കൈരളി ടിവി പ്രതിനിധി .എസ്. ശരത്ചന്ദ്രൻ, മാതൃഭൂമി ടി.വി. പ്രതിനിധി ഡി.പ്രമേഷ് കുമാർ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേധാവി പ്രതാപ് നായർ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ട്രഷറർ തോമസ് ടി.ഉമ്മൻ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഉപദേശക എന്നിവർ പങ്കെടുത്തു.ഫോമാ സെൻട്രൽ മേഖല ആർ.വി.പി. ജോൺ പാട്ടപ്പതിയിൽ, ദേശീയ സമിതി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, വനിതാ ഫോറം വൈസ് പ്രസിഡന്റ് ജൂബി വള്ളിക്കളം, യുവജന പ്രതിനിധി കാൽവിൻ കവലക്കൽ , ഫോമാ ഉപദേശക സമിതി പീറ്റർ കുളങ്ങര, മുൻ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറ, മുൻ ട്രഷറർ ജോസി കുരിശിങ്കൽ, മുൻ സെക്രട്ടറി ഗ്ലാഡ്സൺ വർഗ്ഗീസ്, മുൻ വൈസ്പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറിയിൽ, കേരള കൺവെൻഷൻ ചെയർമാൻ ജേക്കബ് തോമസ്, ബൈലോ കമ്മറ്റി സെക്രട്ടറി സജി എബ്രഹാം, വിവിധ അസോസിയേഷൻ ഭാരവാഹികൾ , മേഖല സമിതി അംഗങ്ങൾ തുടങ്ങിയവർ കിക്കോഫിന് നേത്യത്വം നൽകി. സെപ്റ്റംബർ രണ്ടുമുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൻകുണിൽ നടക്കുന്ന രാജ്യാന്തര കുടുംബ സംഗമത്തിലേക്ക് 45 കുടുംബങ്ങളും, 8 സ്പോൺസേർസും രജിസ്റ്റർ ചെയ്തു.
റിപ്പോർട്ട്: സലിം ആയിഷ