
മനാമ: ബഹ്റൈനില്‍ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ പ്രാദേശിക ജലാശയങ്ങളില്‍ ഞണ്ട് മത്സ്യബന്ധനം നിരോധിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) പ്രഖ്യാപിച്ചു.
പ്രജനനകാലത്ത് ഞണ്ടുകളുടെ ശേഖരം സംരക്ഷിക്കാനും അതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് സംഭാവന നല്‍കാനുമാണ് ഈ തീരുമാനമെന്ന് കൗണ്‍സില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ നിരോധനം പാലിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ഈ കാലയളവില്‍ ഏതെങ്കിലും നിയമവിരുദ്ധ ഞണ്ട് മീന്‍പിടുത്തം നിയമനടപടികള്‍ക്ക് കാരണമാകുമെന്ന കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.
നിരോധന സമയത്ത് മത്സ്യബന്ധന ഉപകരണങ്ങളില്‍ അബദ്ധവശാല്‍ ഞണ്ടുകള്‍ കുടുങ്ങിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് അവയെ ഉടന്‍ കടലിലേക്ക് തിരികെ വിടണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
