ബംഗളൂരു :ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മലയാള നടൻ നിയാസ് അറസ്റ്റിൽ. സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കന്നഡ താരങ്ങളും വിദേശികളും ഉൾപ്പെട്ട നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്നത് നിയാസാണ്. അറസ്റ്റിലായ നിയാസ് മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധം അന്വേഷിക്കുകയാണ്.


