രാജീവ് രവി-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘തുറമുഖം’ സിനിമയുടെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. ചിത്രം എന്നാണ് തിയറ്ററിലെത്തുക എന്നു വ്യക്തമാക്കിയിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന് രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന തുറമുഖത്തിന്റെ രചന ഗോപന് ചിദംബരനാണ്. ഗോപന് ചിദംബരന്റെ അച്ഛന് കെ. എം ചിദംബരന് രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 25 കോടി ചെലവിലാണ് തുറമുഖം ഒരുക്കിയിരിക്കുന്നത്. തുറമുഖത്തിന് പിന്നാലെ ഉടന്‍ പുറത്തിറങ്ങേണ്ട മറ്റ് ചിത്രങ്ങളും റിലീസിങ് വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.
