മമ്മൂട്ടി നായകനായെത്തിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന് ‘എഴു കടൽ, എഴു മലൈ’ എന്ന് പേരിട്ടു. ‘മാനാട്’ ഒരുക്കിയ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ജലിയാണ് എഴു കടൽ എഴു മലൈയിലെ നായിക. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ഏകാംബരം ഛായാഗ്രഹണം നിർവഹിക്കും.
തമിഴ് എംഎ, തങ്കമീൻകൾ, തരമണി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റാം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളാണ്. പേരൻപിലെ അമുദൻ എന്ന കഥാപാത്രമായുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് പ്രതീക്ഷിക്കുന്നത്. സാറ്റർഡേ നൈറ്റ്, തുറമുഖം, പടവെട്ട് എന്നിവയാണ് നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.