ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. നിരവധി വീടുകൾ തകരുകയും വ്യാപക കൃഷി നാശം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞതോടെ വിമാന – ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ ആളപായത്തിൽ കുറവുണ്ടായിട്ടുണ്ട്. 5000 ക്യാമ്പുകളിലായി രണ്ടര ലക്ഷം ആളുകളാണ് നിലവിൽ കഴിയുന്നത്.
മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ – പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ചെ രണ്ടരയോടെയാണ് നിവാർ കരതൊട്ടത്. ചെന്നൈയിൽ തുടരുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തനിടിയിലായി. ആശങ്ക ഒഴിഞ്ഞ് തുടങ്ങിയതോടെ പൊതുഗതാഗതം പുനരാരംഭിച്ചു. തുടങ്ങി. ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു.