ദില്ലി: ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന വില വർധന സർക്കാരുകളുടെ വരുമാനത്തിന്റെ വിഷയം കൂടിയാണ്. അതിനാൽ എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയ ശേഷം ഒരു നിശ്ചിത വില നിശ്ചയിക്കാം. അങ്ങനെയെങ്കിൽ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില ഒന്ന് തന്നെ അയി മാറുമെന്നും അപ്പോൾ ചെന്നൈ, ഡൽഹി, മുംബൈ എന്നീ വ്യത്യാസമുണ്ടാകില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.