ന്യൂയോര്‍ക്ക്: യുഎസ് സന്ദര്‍ശനം നടത്തുന്ന നിര്‍മല സീതാരാമന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി വാഷിങ്ടണില്‍ ചര്‍ച്ച നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി തട്ടിപ്പ് എന്നിവയവയ്ക്കെതിരെ ഇന്ത്യയും യുഎസും സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് ഇരുവരും വ്യക്തമാക്കി.
ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും, ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെ കുറിച്ചും, കള്ളപ്പണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറണമെന്നു യുഎസ് ഇന്ത്യ ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ഷിപ്പ് മീറ്റിങ്ങില്‍ ഇരുവരും അഭ്യര്‍ഥിച്ചു.
ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍, അര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ഇവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു. ആഗോള താപനത്തിനെതിരെ ബൈഡന് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ മൂലധന നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സംരംഭകരെ നിര്‍മല സീതാരാമന് ക്ഷണിച്ചു.
Trending
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
- ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും അബ്ദുല്ല അല്‍ ഖാനെയും ആദരിച്ചു
- മീഡിയ ടാലന്റ് അവാര്‍ഡ് 2024 ആമുഖ സമ്മേളനം
- ‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി
- ‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- അടൽ സേതുവിൽ വാഹനം നിർത്തി വ്യവസായികടലിലേക്ക് ചാടി മരിച്ചു
- ‘ദ ഹിന്ദു’ ലേഖിക എത്തും മുൻപ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു