
മലപ്പുറം: മലപ്പുറം ജില്ലയിൽ 3 പേരുടെ നിപ്പ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്ക്കപ്പട്ടികയിയിലുള്ളത്. അതില്‍ 50 പേര് ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.
