തിരുവനന്തപുരം: സംസ്ഥാനത്തെ നിപ ഭീതിയിൽ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.
മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായിരിക്കുന്നത്. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരിൽ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
Trending
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ


