ദില്ലി : എലത്തൂരിൽ ഓടുന്ന ട്രെയിനിൽ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്. എലത്തൂരിലെ സ്ഥിതിഗതികള്‍ നിരിക്ഷീക്കുന്ന കേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിന് ശേഷമായിരിക്കും അന്വേഷണത്തില്‍ തീരുമാനം എടുക്കുക. എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എൻഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല.
Trending
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
- ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതിനെതിരെ സി.ഐ.ടി.യു. ഹൈക്കോടതിയില്‍
- ഇന്ത്യന്‍ കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
- ഗുദൈബിയയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു
- നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി
- മലപ്പുറം പി. മൂസ അവാര്‍ഡ് കെ. അജിതയ്ക്ക്
