കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്. 2016 ഒക്ടോബർ അഞ്ചിനാണ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഡോലോചന നടത്തുക, ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുബ്ഹാനി ഹാജ 2014 ലാണ് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഐഎസിൽ ചേരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേർന്ന് ഇയാൾ ഇറാഖിൽ പോയത്. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ എത്തി ഇയാൾ ആയുധ പരീശീലനം നേടിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.


