
മലപ്പുറം: മഞ്ചേരിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
എസ്.ഡി.പി.ഐ. തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇര്‍ഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്കെത്തിയത്.
കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും നാളെ തന്നെ വിട്ടയയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. കാരക്കുന്നിലെ ഷംനാദിന്റെ വീട്ടിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നെങ്കിലും ഷംനാദ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഷംനാദിനെ എറണാകുളത്തുവെച്ച് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പയ്യനാട് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ഷംനാദിനെതിരെ കേസുണ്ടായിരുന്നു.
