എൻ എഫ് എസ് എ ഗോഡൗണുകളിലും റേഷൻകടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ നിലവിലെ കൂലിയിൽ 15 ശതമാനം വർധനവ് നൽകുന്നതിന് തീരുമാനമായി. നിലവിലുണ്ടായിരുന്ന കൂലി നിരക്ക് കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ ലേബർ കമ്മിഷണർ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ കമ്മിഷണറേറ്റിൽ വിളിച്ചു ചേർത്ത തൊഴിലാളിയൂണിയൻ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. പുതുക്കിയ കൂലി ഏപ്രിൽ 11 മുതൽ പ്രാബല്യത്തിലായതായി കമ്മിഷണർ അറിയിച്ചു. ചർച്ചയിൽ അഡീ ലേബർ കമ്മിഷണർ കെ ശ്രീലാൽ, എൻ എഫ് എസ് എ മാനേജർ ഇൻ ചാർജ്ജ് ടി ജെ ആശ, റേഷണിംഗ് കൺട്രോളർ കെ.മനോജ് കുമാർ, തൊഴിലാളിസംഘടനാ പ്രതിനിധികളായ ആർ രാമു , എൻ സുന്ദരൻ പിള്ള, സി കെ മണിശങ്കർ (സി ഐ ടി യു), പി എസ് നായിഡു, കെ വേലു ( എ ഐ ടി യു സി), വി ആർ പ്രതാപൻ (ഐ എൻ ടി യു സി), കെ സദാശിവൻ പിള്ള ( ബി എം എസ്),അബ്ദുൽ മജീദ് വല്ലച്ചിറ ( എസ് ടി യു), കരാറുകാരുടെ പ്രതിനിധികളായ ഫഹദ് ബിൻ ഇസ്മായിൽ,ടോമി മാത്യു,മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
