ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്സീന് മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഒക്ടോബര്‍ 25 മുതല്‍ വാക്സീന് മാന്‍ഡേറ്റ് 50,000 ത്തില്‍ പരം ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നാണ് പ്രകടനത്തിനു നേതൃത്വം നല്കിയ നേതാക്കള്‍ ആരോപിക്കുന്നത്.
സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രകടനക്കാര്‍ ബ്രൂക്ലിനില്‍ ഒത്തുചേര്‍ന്നു. ബ്രൂക്ലിന്‍ ബ്രിഡ്ജിനു എതിരെയുള്ള മുന്‍സിപ്പല്‍ സിറ്റി ഹാളിലേക്ക് പ്രകടനമായി എത്തിചേര്‍ന്ന ആയിരങ്ങളാണു പ്രകടനത്തില്‍ മാന്‍ഡേറ്റിനെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യങ്ങളും മുഴക്കി പങ്കെടുത്തു.
പൊലിസുകാരും ഫയര്‍ ഫൈറ്റേഴ്സും ഉള്‍പ്പെടെ 160,000 മുന്‍സിപ്പല്‍ ജീവനക്കാരില്‍ 50,000 പേര് വാക്സീനെതിരാണ്. കൂടുതല്‍ ജീവനക്കാരെ വാക്സിനേറ്റ് ചെയ്യുന്നതിനു പ്രേരിപ്പിക്കുക എന്ന ലക്ഷ്യം വച്ചു 500 ഡോളര്‍ ഓരോ ജീവനക്കാര്‍ക്കും മേയര്‍ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 1 നാണ് ജീവനക്കാര്‍ക്ക് ഒരു ഡോസെങ്കിലും വാക്സീന് സ്വീകരിക്കുന്നതിന് നല്‍കിയിരിക്കുന്ന അവസാന തിയ്യതി. ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ വാക്സിന് മാന്‍ഡേറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതു സ്വകാര്യ നീതി നിഷേധമാണെന്നും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന് വക്താക്കള്‍ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി