നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ വഴി ഈന്തപ്പഴത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ഗ്രാം അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽനിന്ന് സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക് പൗഡർ, പ്ലാസ്റ്റിക്ക് കളിപ്പാട്ടം, ഷാംബൂ, ഹെയർക്രീം എന്നിവയാണെന്ന് വെളിപ്പെടുത്തി 16 കിലോ ചരക്ക് ഒരു ഏജൻസിവഴി കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ അയച്ചത്.മുഹമ്മദ് സെയ്ദിനു വേണ്ടി രണ്ടുപേർ ചരക്ക് ഏറ്റുവാങ്ങാനെത്തിയപ്പോൾ പരിശോധിപ്പോഴാണ് മിൽക്ക് പൗഡറിലും മറ്റുമായി ഈന്തപ്പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതർ സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചു.
Trending
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം

